കായംകുളം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

16 second read

മനാമ: ബഹ്റൈന്‍ പ്രവാസികളായ കായംകുളം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപീകൃതമായ ‘കായംകുളം പ്രവാസി കൂട്ടായ്മ’ യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഐമാക് ബഹ്‌റൈന്‍ മീഡിയ സിറ്റിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്, സാമൂഹ്യപ്രവര്‍ത്തകന്‍ കെ. ടി. സലിം എന്നിവര്‍ കായംകുളം പ്രവാസി കൂട്ടായ്മയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. കൂട്ടായ്മ കോഡിനേറ്റര്‍ അനില്‍ ഐസക് ന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി സ്വാഗതവും കോര്‍ കമ്മിറ്റി അംഗം തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. കോര്‍കമ്മറ്റി അംഗം ജയേഷ് താന്നിക്കത്തറയില്‍ സന്നിഹിതനായിരുന്നു.

കൊവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവത്തില്‍ പ്രവാസലോകത്ത് നിന്നും അനുദിനം പലരെയും നഷ്ടമാകുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായിട്ടാണ് ബഹ്‌റൈനിലെ കായംകുളത്തുകാര്‍ ഇത്തരം ഒരു കൂട്ടായ്മയെക്കുറിച്ച് അലോചിച്ച് തുടങ്ങിയത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. രൂപീകൃതമായി നാളുകള്‍ക്കുള്ളില്‍ തന്നെ ആവശ്യക്കാര്‍ക്ക് ഫുഡ് കിറ്റുകളും മറ്റ് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കിയും, ജന്‍മനാടിന്റെ കൊവിഡ് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചും ഈ കൂട്ടായ്മ ഇതിനോടകം തങ്ങളുടെ കടമ നിര്‍വഹിച്ച് ഇനിയും പല പുതിയ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പിലാണ് കായംകുളം സ്വദേശികളുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ രൂപം കൊണ്ട ഈ പുതിയ കൂട്ടായ്മ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …