ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണം 25 വരെ നീട്ടി

17 second read

മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ 25 വരെ നീട്ടി. ആരോഗ്യ ഉന്നത കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്.ജനറല്‍ ഡോ.ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റേതാണ് തീരുമാനം.

തുടരുന്ന നിയന്ത്രണങ്ങള്‍

ഷോപ്പിങ് മാളുകളും കൊമേഴ്‌സ്യല്‍ ഷോപ്പുകളും അടഞ്ഞുകിടക്കും.

റസ്റ്ററന്റുകളിലും കഫേകളികും ഡെലിവറി/ ടേക്എവേ മാത്രം.

ജിമ്മുകള്‍ സ്‌പോട്‌സ് ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, റിക്രിയേഷന്‍ സെന്ററുകള്‍ എന്നിവ തുറക്കില്ല.

ഇവന്റുകളും കോണ്‍ഫറന്‍സുകളും ഇല്ല.

സിനിമശാലകള്‍ തുറക്കരുത്.

കായിക പരിപാടികള്‍ക്ക് കാണികള്‍ പാടില്ല.

സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും പ്രവര്‍ത്തിക്കരുത്.

സാമൂഹിക അകലം വീടുകളിലും പാലിക്കണം.

വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കരുത്. രാജ്യാന്തര പരീക്ഷകള്‍ മാത്രം അനുവദിക്കും.

തുടരുന്ന നയങ്ങള്‍

സര്‍ക്കാര്‍ മേഖലയില്‍ 70% ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം.
ന്മഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍.

നിയന്ത്രണം ഇല്ലാതെ പ്രവര്‍ത്തിക്കാവുന്നവ

ഹൈപ്പര്‍മാര്‍ക്കറ്റ്. സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി കടകള്‍.

ബേക്കറികള്‍.

പെട്രോള്‍, ഗ്യാസ് സ്റ്റേഷനുകള്‍

സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ (ഹെല്‍ത്ത് പ്രഫഷന്‍ ആന്‍ഡ് സര്‍വീസ് റഗുലേറ്റിങ് അതോറിറ്റി സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നവ അല്ലാത്തത്).

ബാങ്കുകളും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും.

കമ്പനികളില്‍ ഉപഭോക്താക്കള്‍ നേരിട്ട് എത്തേണ്ടതില്ലാത്ത ഭരണ നിര്‍വഹണ ഓഫീസുകള്‍.

കയറ്റുമതി/ഇറക്കുമതി വിതരണക്കാര്‍.

ഓട്ടോമൊബൈല്‍ റിപ്പയറിങ് ഷോപ്പ്.

നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍.

ഫാക്ടറികള്‍.

വാര്‍ത്താവിനിമയ സ്ഥാപനങ്ങള്‍.

ഫാര്‍മസികള്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …