സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ തുറന്നു

16 second read

മനാമ: സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8ന് അടച്ചിട്ട കോസ്വേ തുറന്നത് ആഘോഷമാക്കി സൗദിയിലെയും ബഹ്റൈനിലെയും ജനങ്ങള്‍.

ഇരു രാജ്യങ്ങളിലുമുള്ളവര്‍ക്ക് പോക്കുവരവിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാതയാണ് കിങ് ഫഹദ് കോസ്വേ. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് കോസ്വേ തുറന്നത്. അതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരു ഭാഗങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ കോസ്വേയില്‍ പ്രവേശിക്കുന്നതിനായി എത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാണ് കോസ്വേയില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …