കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ‘ഗോമൂത്രം’

36 second read

ലക്‌നൗ: കോവിഡ് രാജ്യത്ത് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ രോഗത്തെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്ത് ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎല്‍എയായ സുരേന്ദ്ര സിങ്ങാണ് ഇക്കാര്യം പറഞ്ഞത്. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കോവിഡിനെ പിടിച്ചുകെട്ടാന്‍ ഗോമൂത്രത്തിന് കഴിയമെന്നാണ് സുരേന്ദ്ര സിങ്ങ് പറയുന്നത്. ദിവസവും 18 മണിക്കൂര്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ഊര്‍ജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത് കുടിക്കേണ്ടതെന്നും സുരേന്ദ്ര വിശദീകരിക്കുന്നുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …