ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

17 second read

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു.

ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …