ഒഐസിസി ബഹ്റൈന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി കുടുംബ സംഗമം

16 second read

മനാമ: ഒഐസിസി ബഹ്റൈന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കുടുംബ സംഗമം സുഗയ്യ റസ്റ്ററന്റില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ജി. ശങ്കരപ്പിള്ളയുടെ അധ്യക്ഷതയില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ വി. അജയകൃഷ്ണന്‍, ദേശീയ പ്രസിഡന്റ് ബിനു കുന്നംതാനം, ഗ്ലോബല്‍ സെക്രട്ടറിമാരായ കെ.സി. ഫിലിപ്പ്, സന്തോഷ് കാപ്പില്‍, ജില്ലാ സെക്രട്ടറി മോഹന്‍ കുമാര്‍, ദേശീയ കമ്മിറ്റി അംഗം ആര്‍.ഉണ്ണികൃഷ്ണ പിള്ള, ജില്ലാ ഭാരവാഹികളായ പ്രഭകുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാര്‍, ജേക്കബ് കൊച്ചുമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമുവേല്‍ മാത്യു, സുലൈമാന്‍ ഷാജഹാന്‍, വിഷ്ണു, റോബിന്‍, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …