ശബരിമല ഭക്തരുടെ മനസിലേറ്റ മുറിവ്, അതുണക്കാന്‍ ഇതൊന്നും പോരാ: കെ. പ്രതാപന്‍

18 second read

അടൂര്‍: ശബരിമല വിഷയം ഭക്തരുടെ മനസില്‍ മുറിവായി നില്‍ക്കുന്നെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാഥി അഡ്വ. പന്തളം പ്രതാപന്‍. ഒരു പതിറ്റാണ്ട് അടൂര്‍ മണ്ഡലം ഭരിച്ച എംഎല്‍എക്ക് അടൂരില്‍ ഒരു വ്യവസായം കൊണ്ടുവരാന്‍ പോലും കഴിഞ്ഞിട്ടില്ല. അടൂരില്‍ താമര വിരിയും. വികസന മുരടിപ്പിന്റെ പത്തു വര്‍ഷങ്ങളാണ് അടൂരില്‍ കടന്നു പോയത്. കുടി വെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പോലും കഴിഞ്ഞട്ടില്ലെന്നും പന്തളം പ്രതാപന്‍ പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും ജനങ്ങള്‍ എന്‍ഡിഎക്ക് വോട്ടു നല്‍കണമെന്നും പന്തളം പ്രതാപന്‍ പറഞ്ഞു

ശബരിമലയുടെ മൂലസ്ഥാനം പന്തളമാണ്. കോടതി വിധി വന്നപ്പോള്‍ ആരോടും ചര്‍ച്ചയില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തു ചാടി നടത്തിയ നടപടികള്‍ ഭക്തരെ വേദനിപ്പിച്ചു. ഭക്തജനമുന്നേറ്റം ഉണ്ടാകാനും കാരണമതാണ്. ആ വികാരം വീണ്ടും വീണ്ടും വ്രണപ്പെടുത്താനാണ് ഇടതു മുന്നണി ഇപ്പോള്‍ ശ്രമിക്കുന്നത്. ബോധപൂര്‍വമായ ശ്രമം ചില ആളുകളെ പ്രീണനവും മഹാഭൂരിപക്ഷം വരുന്ന ഭക്തജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണ്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ ജനങ്ങള്‍ പ്രതികരിക്കും.

കഴിഞ്ഞ ഒരു ദശാബ്ദമായി അടൂരില്‍ വികസന മുരടിപ്പായി. തോടും റോഡും പാലവും മാത്രമല്ല വികസനം. അതു പോലും പൂര്‍ത്തീകരിക്കാന്‍ ഇവിടെ കഴിഞ്ഞിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ കൂടി കടന്നു പോകുന്ന പാതകളെല്ലാം തകര്‍ന്നു കിടക്കുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ അവിടെ ഡോക്ടറില്ല, സ്റ്റാഫില്ല. കൊടുമണില്‍ ഒരു നെയ്ത്തുശാല ഉണ്ടായിരുന്നു. അത് അടച്ചു പൂട്ടാന്‍ തുടങ്ങുന്നു. ഒരു തൊഴില്‍ സംരംഭം കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്നില്ല. വളര്‍ന്നു കൊണ്ടിരിക്കുന്ന അടൂര്‍ നഗരത്തില്‍ ഒരു പൊതു കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറക്കാന്‍ കഴിഞ്ഞില്ല. മാലിന്യ സംസ്‌കരണം പാളി. നഗരസഭയും എല്‍ഡിഎഫ് ഭരിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് മേല്‍ക്കൈ ഉള്ള സാഹചര്യമായിട്ടും എന്തു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുരമ്പാലയില്‍ രണ്ടു കോടി മുടക്കി പണിത റോഡ് മൂന്നുമാസം കൊണ്ട് തകര്‍ന്നു. എല്ലാ മേഖലയിലും നാടിനെ പുറകോട്ട് അടിച്ചു. ഈവി സ്മാരകം കാടു കയറി.സാംസ്‌കാരിക നായകരെ അപമാനിക്കുകയാണ്. എല്ലാ മേഖലയിലും വന്‍ പരാജയമാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ഭരണം ആഗ്രഹിക്കുന്നവര്‍ എന്തിന് വേണ്ടി വരുന്നുവെന്നാണ് ജനങ്ങള്‍ ചോദിക്കുകയെന്നും പ്രതാപന്‍ പറഞ്ഞു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…