സമൂഹ മാധ്യമങ്ങളില്‍ തമിഴും ഇംഗ്ലിഷും ഉപയോഗിക്കണം: നഡ്ഡ

18 second read

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡ് പ്രതിസന്ധിയെ ശ്രദ്ധേയമായ രീതിയില്‍ കൈകാര്യം ചെയ്തതു പോലെയുള്ള പോസിറ്റീവ് കാര്യങ്ങളിലായിരിക്കണം ബിജെപിയുടെ സമൂഹ മാധ്യമ വൊളന്റിയര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. നെഗറ്റീവ് കാര്യങ്ങള്‍ നമ്മളെ എവിടെയും എത്തിക്കില്ല.

ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തദ്ദേശീയ വാക്‌സീന്‍ ഉപയോഗിച്ചു ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് യജ്ഞം നടത്താന്‍ ഇന്ത്യയ്ക്ക് എങ്ങനെ സാധിച്ചുവെന്നതും അടക്കം ഒട്ടേറെ പോസിറ്റീവ് കാര്യങ്ങള്‍ എടുത്തുപറയണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മധുരയിലെത്തിയ നഡ്ഡ, പാര്‍ട്ടിയുടെ സമൂഹ മാധ്യമ വൊളന്റിയര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.

ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി സമൂഹ മാധ്യമങ്ങളില്‍ തമിഴും ഇംഗ്ലിഷും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും പാര്‍ട്ടി പറയുന്ന കാര്യങ്ങളില്‍ സമൂഹത്തിന് അഭിമാനം തോന്നുന്നതിനായി തമിഴ് സംസ്‌കാരത്തിനും രീതികള്‍ക്കും പ്രാധാന്യം നല്‍കണമെന്നു പറഞ്ഞ നഡ്ഡ, ദേശീയ സംസ്‌കാരത്തിനു തമിഴ് സംസ്‌കാരം ദിശ കാണിച്ചിട്ടുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണു തിരഞ്ഞെടുപ്പു പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. വൈകിട്ടു മധുരയില്‍ നടന്ന പൊതു യോഗത്തില്‍ പ്രസംഗിച്ചു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നു പുതുച്ചേരിക്കു പോകും.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …