കൂണ്‍ ബിരിയാണി രുചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

17 second read

ന്യൂഡല്‍ഹി: പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ വിഡിയോയുടെ ഭാഗമായി കൂണ്‍ ബിരിയാണി രുചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വില്ലേജ് കുക്കിങ് ചാനല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുല്‍ ഗാന്ധിയെത്തുന്നത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ബിരിയാണിക്കൊപ്പം കൂട്ടാന്‍ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്.

സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വിഡിയോയില്‍ രാഹുല്‍ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു. ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്‍കി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുല്‍ പറഞ്ഞു- നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ പ്രതികരിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …