താലൂക്ക് ആശുപത്രിയില്‍ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് മരിച്ചു

16 second read

കൊല്ലം: താലൂക്ക് ആശുപത്രിയില്‍ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തല്‍. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.

ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സീന്‍ വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലര്‍ച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. ശ്രീലത പറഞ്ഞു. വാക്‌സീന്‍ എടുത്തതിനെത്തുടര്‍ന്നു പ്രശ്‌നം ഉണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി രാവിലെ മെഡിക്കല്‍ ബോര്‍ഡ് കൂടും. തുടര്‍ന്നു മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …