യുഎഇയില്‍ നിന്ന് ആദ്യമായി ഒരു കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി

17 second read

ദുബായ് :യുഎഇയില്‍ നിന്ന് ആദ്യമായി ഒരു കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കോഴിക്കോട് മണാശ്ശേരി ചേന്ദമംഗലൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ ചെട്ട്യനെ(81)യാണ് തുടര്‍ ചികിത്സയ്ക്കായി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ചാര്‍ടേര്‍ഡ് വിമാനത്തില്‍ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. ഇതാദ്യമാണ് കോവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത്.

യുഎഇ, ഇന്ത്യന്‍ സര്‍ക്കാരുകള്‍, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകള്‍, കോഴിക്കോട് എയര്‍പോര്‍ട് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവരില്‍ നിന്ന് അനുമതി വാങ്ങി, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു നടപടിയെന്ന് ഇതിന് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ കോണ്‍സുലേറ്റ് മെഡിക്കല്‍ ടീം അംഗവുമായ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …