ജനുവരി 16ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കും

17 second read

ന്യൂഡല്‍ഹി: ജനുവരി 16ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജനുവരി 16ന് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണ്. അന്ന് ഇന്ത്യയില്‍ രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിക്കുകയാണ്. ആദ്യ പരിഗണന നല്‍കുന്നത് നമ്മുടെ ധീരരായ ഡോക്ടര്‍മാക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു മുന്നണി പ്രവര്‍ത്തകര്‍ക്കുമാണ്’, മോദി ട്വീറ്റ് ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …