അല്‍ നമല്‍-വികെഎല്‍ ഗ്രൂപ്പ് കേരളത്തിന് എട്ടു കോടി രൂപ സംഭാവന

17 second read

മനാമ: കേരളത്തെ തളര്‍ത്തിയ പ്രളയക്കെടുതിയില്‍ താങ്ങായി ബഹ്‌റൈന്‍ ആസ്ഥാനമാക്കിയുള്ള അല്‍ നമല്‍- വികെഎല്‍ ഗ്രൂപ്പ്. എട്ടു കോടി ഇന്ത്യന്‍ രൂപ മുല്യമുള്ള 417,380 ബഹ്‌റൈന്‍ ദിനാര്‍ സംഭാവന ചെയ്യുമെന്ന് ബഹ്‌റൈനിലെ പ്രശസ്ത വ്യാപാരി ഡോ. വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

രണ്ടു കോടി രൂപ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആറു കോടി രൂപ കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് സംഭാവന ചെയ്യുക. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, സീതതോട് ഗ്രാമങ്ങളില്‍ കമ്പനി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും 6000 കുടുംബങ്ങള്‍ക്ക് വീട്ടുപകരണങ്ങളും വാങ്ങി നല്‍കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …