ദുബായില്‍ മധുവിധു ആഘോഷിച്ച് ചെഹലും ധനശ്രീയും

17 second read

ദുബായ്: യുഎഇയില്‍ മധുവിധു ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വര്‍മയും. ഡിസംബര്‍ 22ന് ഗുഡ്ഗാവിലായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ ദുബായില്‍നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ചെഹലും ഭാര്യ ധനശ്രീയും.

ഡാന്‍സ് കൊറിയോഗ്രാഫറായ ധനശ്രീ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അറിയപ്പെടുന്ന യൂട്യൂബറും കൂടിയാണ് ഇവര്‍. ലോക്ഡൗണ്‍ കാലത്തായിരുന്നു ചെഹലിന്റെയും ധനശ്രീയുടെയും വിവാഹ നിശ്ചയം. ചെഹല്‍ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ വിവാഹച്ചടങ്ങുകളും നടത്തി. ഇതിനു പിന്നാലെയാണ് ഇരുവരും ദുബായിലേക്കു പോയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …