പിഴകള്‍ കൂടാതെ ഒമാന്‍ വിടുന്നതിന് 2,000ല്‍ പരം ഇന്ത്യക്കാര്‍

17 second read

മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ ഒമാന്‍ വിടുന്നതിന് 2,000ല്‍ പരം ഇന്ത്യക്കാര്‍ ഇതിനോടകം റജിസ്റ്റര്‍ ചെയ്തു. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ഇതിനോടകം യാത്രാ അനുമതി ലഭിച്ചിട്ടുണ്ട്. ദിനംപ്രതി 120 മുതല്‍ 130 ഇന്ത്യക്കാര്‍ വരെ എംബസി വഴി റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഇതിന്നാനായി പ്രത്യേക സേവന വിഭാഗത്തെ ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്.

ഇളവ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക പ്രവര്‍ത്തകരുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതിന് നവംബര്‍ 15 മുതലാണ് റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടുന്നതിന് ഡിസംബര്‍ 31 വരെ റജിസ്‌ട്രേഷന്‍ തുടരും. തൊഴില്‍ താമസ രേഖകളുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …