പരിശീലനത്തിനിടെ അപകടത്തില്‍ ‘ജെറ്റ് മാന്‍’പൈലറ്റ് വെന്‍സ് റെഫെത് മരിച്ചു

Editor

ദുബായ് :ദുബായില്‍ പരിശീലനത്തിനിടെ അപകടത്തില്‍ ‘ജെറ്റ് മാന്‍’ പൈലറ്റ് വെന്‍സ് റെഫെത് (36) മരിച്ചു. അടുത്തിടെ ദുബായില്‍ ജെറ്റ് പാക്കും കാര്‍ബണ്‍-ഫൈബര്‍ ചിറകുകള്‍ ഘടിപ്പിച്ച് പറന്ന് വിസ്മയം സൃഷ്ടിച്ച ഇദ്ദേഹം ഇന്ന് രാവിലെ ജെറ്റ്മാന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരപ്രാന്തത്തിലെ മരുഭൂമിയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ജെറ്റ് മാന്‍ ടീം അധികൃതര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അനുശോചനം അറിയിച്ചു.

ജെറ്റ് മാന്‍ ടീമിലെ യുവപ്രതിഭയായിരുന്നു അദ്ദേഹമെന്നും മികച്ച കായികതാരമാണെന്നും കുറിച്ചു. ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ബുര്‍ജ് ഖലീഫയിലും ലോകത്തെ ഏറ്റവും വലിയ കമേഴ്‌സ്യല്‍ എയര്‍ലൈനറായ എമിറേറ്റ്‌സ് എയര്‍ബസ് എ-380യിലും പ്രകടനം നടത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വ്യക്തമാക്കി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും വസതിയില്‍ മരിച്ച നിലയില്‍

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു

Related posts
Your comment?
Leave a Reply