ദുബായ്: ജോലി നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായില്‍ കാണാനില്ലെന്ന് പരാതി. ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖി(31)നെയാണ് ശനിയാഴ്ച മുതല്‍ കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ദുബായ് ഇന്റര്‍നാഷനല്‍ സിറ്റി പേര്‍ഷ്യ ക്ലസ്റ്ററില്‍ താമസിച്ചിരുന്ന ആഷിഖ് ഉച്ചയ്ക്ക് ശേഷം മൂന്നിന് സുഹൃത്തിനോടൊപ്പം നടക്കാനായി പുറത്തിറങ്ങിയതായിരുന്നു. എന്നാല്‍, മറന്നുപോയ മാസ്ക് എടുക്കാന്‍ മുറിയിലേയ്ക്ക് പോയ സുഹൃത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തന്റെ മൊബൈല്‍ ഫോണ്‍, പഴ്സ്, മറ്റു രേഖകളൊന്നും ആഷിഖ് കൊണ്ടുപോയിട്ടില്ല.
നാല് വര്‍ഷത്തോളം അബുദാബി ഗ്യാസ് ആന്‍ഡ് ഓയില്‍ കമ്പനിയില്‍ അസി.ടെക്നിഷ്യനായിരുന്ന ആഷിഖ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയതായിരുന്നു. തുടര്‍ന്ന് ബെംഗ്ലുരുവില്‍ ജോലി ചെയ്തിരുന്നു. ഒക്ടോബര്‍ 17നാണ് മികച്ച ജോലി തേടി വീണ്ടും യുഎഇയിലെത്തിയത്. ക്വാറന്റീന് സമയം കഴിഞ്ഞ് അബുദാബിയിലേയ്ക്ക് പോകാനായിരുന്നു തീരുമാനമെന്ന് സുഹൃത്തായ സി.എ. അല്‍ത്താഫ് പറഞ്ഞു.
ഇളംനീല നിറത്തിലുള്ള ഷര്‍ട്ടും കളര്‍ ട്രാക്ക് പാന്റ്സുമായിരുന്നു പോകുമ്പോള്‍ ആഷിഖ് ധരിച്ചിരുന്നത്. കറുത്ത മാസ്കും ധരിച്ചിരുന്നു. പരിസരത്തെ സിസിടിവിയില്‍ ആഷിഖ് കെട്ടിടത്തിനടുത്തുകൂടെ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കള്‍ ദുബായ് പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കിയതനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ ദുബായ് പൊലീസുമായി ബന്ധപ്പെടുക.