എറണാകുളം സ്വദേശി സൗദിയില്‍ അന്തരിച്ചു

16 second read

ദമാം: എറണാകുളം പല്ലാരിമംഗലം സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ അന്തരിച്ചു. പത്തുവര്‍ഷമായി ഇവിടെ സ്വകാര്യ ടാക്‌സി ഡ്രൈവര്‍ ആയി ചെയ്തുവരുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34 ) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ ദമാമില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമാം അബ്ദുല്ല ഫുആദിലെ താമസ സ്ഥലത്തു നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: അബ്ദുല്‍ കരീം, മാതാവ്: ആമിന. ഭാര്യ: കൊതമംഗലം കാലാമ്പൂര്‍ ഷഫീന. മക്കള്‍: മുഹമ്മദ് നിഹാല്‍(5), മുഹമ്മദ് നഹാന്‍(1). ശരീഫ്, ഷെറീന എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ക്കായി നാസ് വക്കം, സക്കീര്‍ അടിമ പെരുമ്പാവൂര്‍, സുഹൃത്തായ ഹുസ്സൈന്‍ പല്ലാരിമംഗലം എന്നിവര്‍ രംഗത്തുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …