കോവിഡിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് അന്ന് ഐഎംഎ പറഞ്ഞപ്പോള്‍ അവര്‍ക്ക് നേരെ കണ്ണുരുട്ടി: ഓണവും പെരുന്നാളും ആഘോഷിക്കാന്‍ ജനങ്ങളെ അഴിച്ചു വിട്ടു: ‘ഇപ്പോള്‍ അറിയാത്തപിള്ള ചൊറിഞ്ഞപ്പോള്‍ അറിഞ്ഞു’.!

18 second read

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന ഘടകം, കേരളത്തില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഈ നിലയില്‍ പോയാല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പിടിവിട്ടു പോകുമെന്നും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഐഎംഎ നിര്‍ദേശിച്ചു. പതിവു പോലെ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണ് നമ്മുടെ മുഖ്യന്‍ ചെയ്തത്. ഐഎംഎ പരിഭ്രാന്തി പരത്തുന്നു,ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നൊക്കെ സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ചടിയ്ക്കുകയും ചെയ്തു. ഓണവും പെരുന്നാളും കൂടാന്‍ ജനങ്ങളെ അഴിച്ചു വിട്ടു. സാമൂഹിക അകലവും മാസ്‌കും പോയ വഴി കാണാനില്ലായിരുന്നു. ഇന്നിപ്പോള്‍ ഐഎംഎ പറഞ്ഞത് സത്യമായി. കേരളത്തില്‍ ഭീതിദമായ രീതിയില്‍ കോവിഡ് പടരുന്നു. മരണസംഖ്യ ഏറുന്നു. കോവിഡിന്റെ വ്യാപനം തുടങ്ങുന്നതിന് മുന്‍പ് തന്നെ നമ്മള്‍ കോവിഡിനെ കീഴടക്കി എന്നു പറഞ്ഞ് ദേശീയ മാധ്യമങ്ങളില്‍ മത്സരിച്ച് ഇംഗ്ലീഷില്‍ പറഞ്ഞ മുഖ്യനും ആരോഗ്യമന്ത്രിയും ഇപ്പോള്‍ എവിടെ? .രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനമിപ്പോള്‍ മൂന്നാം സ്ഥാനത്ത്. എന്തൊരു വീഴ്ചയാണിത്. ഇത് സ്വയം വീണതാണ്. ഭരണകൂട ധാര്‍ഷ്ട്യത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പരിണിത ഫലം. ഇനിയിപ്പോള്‍ ഇവര്‍ക്ക് ദേശീയ-അന്തര്‍ ദേശീയ ചാനലുകളില്‍ പ്രത്യക്ഷപ്പെടാം. എന്തു കൊണ്ട് ഇത്രയധികം രോഗികള്‍ പ്രതിദിനം ഉണ്ടാകുന്നുവെന്ന് സംസാരിക്കാം.

ഒടുക്കം പിണറായി കുറ്റസമ്മതം നടത്തുകയാണ്. സംസ്ഥാനത്ത് കോവിഡ് ജാഗ്രത കൈമോശം വന്നു പോലും. ആരാണ് ഉത്തരവാദി. അപ്പോഴും ജനങ്ങളെ കുറ്റപ്പെടുത്തുന്ന തരത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പലതും പാലിച്ചില്ല. അതാണ് ഇത്രയും ഗുരുതര സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ഇനി നടപ്പാക്കാതെ വഴിയില്ല. നടപ്പായില്ലെങ്കില്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

90 പൊതു വിദ്യാലയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ നാം കാണിച്ച ജാഗ്രതയും കരുതലും തിരിച്ചുപിടിക്കേണ്ടതായിട്ടുണ്ട്. ആളുകള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ നാടിനെ രക്ഷിക്കാനായി കൂടുതല്‍ കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങിയിട്ടുള്ളത്.
സര്‍വകക്ഷിയോഗത്തില്‍ എല്ലാവരും പറഞ്ഞത് കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് പോകണമെന്നാണ്.

കോവിഡ് ടെസ്റ്റുകള്‍ ഇനിയും വര്‍ധിപ്പിക്കും. ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായി ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇപ്പോഴത്തെ പിഴ വര്‍ധിപ്പിക്കും. കടകളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടും. കടകളില്‍ ഗ്ലൗസ് ധരിച്ചുമാത്രമേ പോകാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ പരിപാടിയില്‍ അടക്കം ഒരു സ്ഥലത്ത് 20 ല്‍ അധികം പേര്‍ പങ്കെടുക്കാന്‍ പാടില്ല. രോഗ്യവ്യാപനത്തിന് സാധ്യതയുള്ള ചില കേന്ദ്രങ്ങളുണ്ട്. അതെല്ലാം പൂര്‍ണമായി അടച്ചിടാന്‍ കഴിയില്ല. എത്രകാലം ഇങ്ങനെ അടച്ചിട്ട് മുന്നോട്ടുപോകാനാകും. എന്തായാലും കോവിഡ് കുറച്ചുകാലം കൂടി നമുക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …