പീഡനത്തിനിരയായി മരിച്ച ദലിത് പെണ്‍കുട്ടിയുടെ സംസ്‌കാരം: യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി

16 second read

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെണ്‍കുട്ടിയുടെ സംസ്‌കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്‌കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു.

ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുന്‍പ് പൊലീസ് ധൃതിപിടിച്ച് സംസ്‌കാരം നടത്തിയതെന്നാണ് ആരോപണം.അന്ത്യകര്‍മങ്ങള്‍ക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്‌കാരം നടത്തിയത്. അന്ത്യകര്‍മങ്ങള്‍ക്ക് വളരെക്കുറച്ചു സമയം മാത്രം നല്‍കിയ പൊലീസ്, തല്ലിയോടിക്കുമെന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …