ചന്ദ്രനിലെ പാറക്കഷണങ്ങളും പൊടിപടലങ്ങളും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കാന്‍ ശേഷിയുള്ള കമ്പനികളെ തേടി നാസ. സെപ്റ്റംബര്‍ പത്തിനാണ് നാസ ഈ കാര്യം പ്രഖ്യാപിച്ചത്.സ്വകാര്യ കമ്പനികള്‍ റോബോട്ടുകളെ ഉപയോഗിച്ചു ചന്ദ്രനില്‍നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ്, പാറക്കഷണങ്ങള്‍ എന്നിവ ഭൂമിയിലെത്തിച്ച ശേഷം നാസയക്ക് വില്‍ക്കാം. അതോടൊപ്പം തന്നെ ഈ ദൗത്യത്തില്‍ ലോകമെമ്പാടുമുള്ള ഏത് കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് നാസ പ്രഖ്യാപിച്ചു.
ചന്ദ്രനില്‍ നിന്നുള്ള 50 മുതല്‍ 500 ഗ്രാം വരെയുള്ള മണ്ണ് ശേഖരിച്ച ശേഷം ഖനനം നടത്തിയ സ്ഥലത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളും അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയ്ക്ക് കൈമാറണം. അതോടെ കമ്പനികളില്‍നിന്ന് വാങ്ങിയ ചന്ദ്രനിലെ പാറക്കഷണങ്ങള്‍ ഉള്‍പ്പടെയുള്ള വിഭവങ്ങളുടെ ഏക അവകാശി നാസ ആയിരിക്കും.
2024-ന് മുന്‍പായി ഖനനം നടത്തി ചന്ദ്രനിലെ വിഭവങ്ങളുടെ അവകാശം നാസയ്ക്ക് കൈവശമാക്കാം എന്നാണ് അവര്‍ ലക്ഷ്യമിടുന്നത്.മനുഷ്യനന്മയ്ക്ക് വേണ്ടി നടത്തുന്ന പര്യവേക്ഷണത്തിന്റെയും കണ്ടെത്തലിന്റെയും ഒരു പുതിയ യുഗത്തിന് ഊര്‍ജം പകരുന്നതിനാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് നാസയുടെ അഡ്മിനിസ്‌ട്രേറ്ററായ ജിം ബ്രൈഡ്സ്‌റ്റൈന്‍ പറഞ്ഞു.