ഒമാനില്‍ എത്തുന്നവര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സും ക്വാറന്റീനും നിര്‍ബന്ധം

16 second read

മസ്‌കത്ത്: അടുത്ത മാസം ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഒരു മാസത്തെ കോവിഡ് ചികിത്സാ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കണം.

യാത്രക്കാര്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തിനകം ഇതിന്റെ പരിശോധനാ ഫലം ലഭിക്കും. ക്വാറന്റീന്‍ കാലയളവില്‍ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്റ് ധരിക്കണം. വിദേശികള്‍ ഒമാനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ബുക്ക് ചെയ്തതിന്റെ രേഖകള്‍ കാണിക്കണം. യാത്രക്കാര്‍ക്ക് ലാപ്ടോപ് അടക്കം ഒരു ഹാന്റ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമേ അനുവദിക്കുകയുള്ളൂ. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …