മസ്‌കത്ത്: ഒമാനില്‍ 692 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധിക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിടുന്നത്.
അതേസമയം, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 87,072 ആയി ഉയര്‍ന്നു. 82406 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണ നിരക്ക് 728 ആയി ഉയര്‍ന്നു.