കോവിഡ് 19: ഖത്തറില്‍ 244 പേര്‍ക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചു

16 second read

ദോഹ: പുതിയ കോവിഡ് 19 മരണങ്ങള്‍ ഇല്ലാതെ ഖത്തറിന് വീണ്ടും ആശ്വാസ ദിനം. 244 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 240 പേര്‍ രോഗമുക്തരായി. 4,665 പേരില്‍ നടത്തിയ പരിശോധനയിലാണ് 244 പേരില്‍ വൈറസ് സ്ഥിരീകരിച്ചത്.

രോഗമുക്തരുടെ എണ്ണം 1,14,558 ആയി ഉയര്‍ന്നു. ചികിത്സയില്‍ 2,990 പേരാണുള്ളത്. 63 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡ് 19 പരിശോധനക്ക് വിധേയമായവരുടെ എണ്ണം 6,04,112 ആയി. 1,17,742 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. 194 ആണ് മരണസംഖ്യ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …