അന്ന് ബിഎംഡബ്ല്യു കാര്‍: ഇന്ന് ഏഴ് കോടി രൂപ

17 second read

ദുബായ് :ഇന്ത്യക്കാരന് വീണ്ടും ദുബായില്‍ കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രി മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഹയര്‍ എജുക്കേഷന്‍ വിഭാഗത്തില്‍ ഡയറക്ടറായ നിതേഷ് സുഗ് നാനിക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി ദുബായിലുള്ള ഇദ്ദേഹം 15 വര്‍ഷമായി ഭാഗ്യ പരീക്ഷണം നടത്തുന്നു. ഈ മാസം 13ന് ഓണ്‍ലൈനിലെടുത്ത 337 സീരീസിലെ 2321 നമ്പര്‍ ടിക്കറ്റാണ് ഒടുവില്‍ ഭാഗ്യം കൊണ്ടുവന്നത്. നേരത്തേ ദുബായ് നറുക്കെടുപ്പില്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനം നേടിയിരുന്നു. കൂടാതെ, ഇദ്ദേഹത്തിന്റെ പിതാവിനും 1995ല്‍ ആഡംബര കാര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

ലോകത്ത് മറ്റെവിടെയും ഇല്ലാത്ത ഇത്തരമൊരു നറുക്കെടുപ്പില്‍ എന്നെങ്കിലും ഒരിക്കല്‍ താന്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി നിതേഷ് പറയുന്നു. പണം എങ്ങനെ ചെലവഴിക്കണമെന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും. ഭാര്യയോടും ഏക മകളോടുമൊപ്പമാണ് നിതേഷ് ദുബായില്‍ ജീവിക്കുന്നത്. 1999 ല്‍ ദുബായ് ഡ്യുട്ടി ഫ്രി മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 167-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …