ഒമാനില്‍ 188 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

16 second read

മസ്‌കത്ത് :ഒമാനില്‍ 188 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 83,606 ആയി. കോവിഡ് ബാധയെത്തുടര്‍ന്ന് ആറു പേര്‍ കൂടി ഒമാനില്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 603 ആയി ഉയര്‍ന്നു.

അതേസമയം, 211 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതിനോടകം 78,188 പേര്‍ വൈറസ് ബാധയെ അതിജീവിച്ചു. 93.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
24 മണിക്കൂറിനിടെ 36 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 436 ആണ്. ഇതില്‍ 158 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …