ഭരണതലത്തില്‍ വന്‍ അഴിച്ചുപണിയുമായി ഒമാനില്‍ സുല്‍ത്താന്‍

19 second read

മസ്‌കത്ത്: ഒമാനില്‍ പുതിയ മന്ത്രാലയങ്ങള്‍ രൂപീകരിച്ചും വിവിധ മന്ത്രാലയങ്ങള്‍ ഒന്നാക്കി മാറ്റിയും മന്ത്രാലയങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയും സുല്‍ത്താന്റെ രാജകീയ ഉത്തരവ്. പുതിയ മന്ത്രിമാരെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം രൂപൂകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്തു.

തൊഴില്‍ മന്ത്രാലയം സ്ഥാപിച്ചു. ഗതാഗത, ആശയവിനിമയ, ഐടി മന്ത്രാലയവും സ്ഥാപിച്ചു. പൈതൃക- സാംസ്‌കാരിക മന്ത്രാലയത്തിന്റെ പേര് ഇനി മുതല്‍ പൈതൃക- വിനോദസഞ്ചാര മന്ത്രാലയം എന്ന് അറിയപ്പെടും. കൃഷി- ഫിഷറീസ് മന്ത്രാലയത്തിന്റെ പേര് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം എന്നാക്കി. പാര്‍പ്പിട മന്ത്രാലയത്തിന്റെ പേര് പാര്‍പ്പിട- നഗരാസൂത്രണ മന്ത്രാലയം എന്ന് ഭേദഗതി ചെയ്തു. സമ്പദ്ഘടന മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …