ഒമാനില്‍ കോവിഡ് കേസുകളുടെ ആകെ എണ്ണം 82,924 ആയി

16 second read

മസ്‌കത്ത്: ഒമാനില്‍ കോവിഡ് കേസുകളുടെ ആകെ എണ്ണം 82,924 ആയി ഉയര്‍ന്നു. ശനിയാഴ്ച 181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 123 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 77550 ആയി. 93.51 ശതമാനം കോവിഡ് രോഗികളും ഇതിനോടകം വൈറസിനെ അതിജീവിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അഞ്ച് പേര്‍ കൂടി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 562 ആയി ഉയര്‍ന്നു. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 462 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ 158 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …