ഖത്തറില്‍ രണ്ട് കോവിഡ് മരണം; 297 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

16 second read

ദോഹ: ഖത്തറില്‍ കോവിഡ് 19 മരണം കൂടുന്നു. 24 മണിക്കൂറിനിടെ രണ്ട് മരണംകൂടി സ്ഥിരീകരിച്ചു. 297 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവായി. രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 184 ആയി ഉയര്‍ന്നു. 23, 57 വയസുകാരാണ് മരിച്ചത്.

3,535 പേരില്‍ നടത്തിയ പരിശോധനയിലാണ് 297 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്. 271 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായവരുടെ എണ്ണം 1,09,709 ആയി.

3054 പേരാണ് ചികിത്സയിലുള്ളത്. 80 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 5,20,360 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,12,947 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …