ഒമാനില്‍ 223 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു:നാല് മരണങ്ങള്‍

16 second read

മസ്‌കത്ത്: ഒമാനില്‍ 223 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 148 സ്വദേശികള്‍ക്കും 75 വിദേശികള്‍ക്കുമാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 81580 ആയി ഉയര്‍ന്നു.

പുതുതായി 1210 പേര്‍ കൂടി രോഗമുക്തി നേടി. 74691 പേര്‍ ഇതിനോടകം രാജ്യത്ത് കോവിഡിനെ അതിജീവിച്ചതായും ആരോഗ്യ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണ നിരക്ക് ഇതോടെ 513 ആയി ഉയര്‍ന്നു.

44 പേരെയാണ് ഒരു ദിവസത്തിനിടെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ 1210 ആയി ഉയര്‍ന്നു. ഇതില്‍ 171 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …