ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന നവജാത ശിശുവിന് മുലപ്പാലെത്തുന്നത് ആയിരം കിലോമീറ്റര്‍ അകലെ നിന്ന്..

17 second read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രികിടക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന നവജാത ശിശുവിന് മുലപ്പാലെത്തുന്നത് ആയിരം കിലോമീറ്റര്‍ അകലെയുള്ള ലേയില്‍ നിന്ന്. കുഞ്ഞിന്റെ അമ്മ ലേയിലാണ് കഴിയുന്നത്. അന്നനാളത്തിന് ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിന്റെ ആരോഗ്യം പരിഗണിച്ചാണ് ലേയില്‍ കഴിയുന്ന അമ്മയുടെ മുലപ്പാല്‍ പെട്ടികളിലാക്കി സ്വകാര്യ വിമാനത്തില്‍ ദിവസവും ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നത്.

മുപ്പത്തിമൂന്നുകാരനായ ജിക്മെറ്റ് വാങ്ഡസും ബന്ധുവും എല്ലാ ദിവസവും ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകും. ലേയില്‍ നിന്ന് വിമാനത്തില്‍ ദിവസവുമെത്തുന്ന പെട്ടിയെടുക്കാനാണ് ഇവര്‍ പോകുന്നത്. ഇതൊരു അസാധാരണ പെട്ടിയായതുകൊണ്ട് വിമനക്കമ്പനി കാശീടാക്കുന്നില്ല എന്നത് മറ്റൊരു കാര്യം.

ജൂണ്‍ 16-ന് ലേയിലെ സോനം നുര്‍ബൂ ആശുപത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് പിറക്കുന്നത്. എന്നാല്‍ കുഞ്ഞിന് പാല്‍ കുടിക്കാന്‍ പറ്റാത്തത് ശ്രദ്ധയില്‍പെട്ട മുപ്പതുകാരിയായ അമ്മ ഡോര്‍ജെ പാല്‍മോ വിവരം ഡോക്ടര്‍മാരെ ധരിപ്പിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന്റെ അച്ഛനായ വാങ്ഡസ് മൈസൂരുവിലായിരുന്നു.

പാലുകുടിക്കാനാവാതെ കരഞ്ഞ കുട്ടിക്ക് അന്നനാളത്തില്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഭാര്യയുടെ സഹോദരനായ ജിഗ്മത് ഗ്യാല്‍പോ ലേയില്‍നിന്ന് ഫ്ളൈറ്റില്‍ കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. ജൂണ്‍ 18 മുതല്‍ കുഞ്ഞ് ഇവിടെ ഡല്‍ഹിയിലും അമ്മ ലേയിലുമാണ്.’കുഞ്ഞിന്റെ പിതാവായ ജിക്മെറ്റ് വാങ്ഡസ് പറയുന്നു.

പിന്നീട് മൈസൂരുവില്‍നിന്ന് വാങ്ഡസും ഡല്‍ഹിയിലെത്തി. മൂന്ന് മണിക്കൂറെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ജറി നടത്തുമ്പോള്‍ കുഞ്ഞിന് നാല് ദിവസം മാത്രമായിരുന്നു പ്രായം. ശസ്ത്രക്രിയ കഴിഞ്ഞയുടനെ ട്യൂബ് വഴിയായിരുന്നു കുഞ്ഞിന് വേണ്ട പോഷകമെത്തിച്ചത് പിന്നീട് മുലപ്പാല്‍ നല്‍കേണ്ട ആവശ്യകത വാങ്ഡസിനെ ഡോക്ടര്‍ ബോധ്യപ്പെടുത്തുകയായിരുന്നു.

കോവിഡ് ഭീഷണിയുള്ളതിനാല്‍ ഭാര്യക്ക് ഡല്‍ഹിയിലെത്താനായില്ല. തുടര്‍ന്നാണ് വിമാനം വഴി പാലെത്തിക്കുന്നത് ആലോചനയിലേക്ക് വന്നത്. ലേ വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ ഉണ്ടായത് വലിയ അനുഗ്രഹമായി. വിമാവനക്കമ്പനി സൗജന്യമായി പെട്ടിയെത്തിക്കാമെന്ന് സമ്മതിച്ചതും ചില നല്ലവരായ യാത്രക്കാരും വലിയ സഹായമായി.’വാങ്ഡസ് പറയുന്നു

ആയിരം കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയില്‍നിന്ന് ഫ്ളൈറ്റ് മാര്‍ഗ്ഗം ഒന്നേകാല്‍ മണിക്കൂര്‍ മതി യാത്രയ്ക്ക്.’ജൂണ്‍ അവസാന വാരം മുതല്‍ ഇതാണ് ഞങ്ങളുടെ ശീലം. എല്ലാ ദിവസവും ഒന്നുകില്‍ ഞാനോ അല്ലെങ്കില്‍ ഭാര്യാസഹോദരനോ ഡല്‍ഹി വിമാനത്താവളത്തിലെ ടി3 ടെര്‍മിനലില്‍ എത്തി പെട്ടി കൈപ്പറ്റും. ഓരോ പെട്ടിയിലും 60 മില്ലി ശേഷിയുള്ള ഏഴ് കണ്ടെയ്നറുകളാണുള്ളത്.എല്ലാ ദിവസവും പെട്ടികള്‍ തിരിച്ച് ലേയിലേക്ക അയക്കുകയും ചെയ്യും.’വാങ്ഡസ് പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …