ഒമാനില്‍ 1327 പേര്‍ക്ക് കൂടി കോവിഡ്; ഒന്‍പത് മരണം

16 second read

മസ്‌കത്ത്: ഒമാനില്‍ 1327 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 62,574 ആയി ഉയര്‍ന്നു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,008 പേര്‍ സ്വദേശികളും 319 പ്രവാസികളുമാണ്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ കൂടി ഒമാനില്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 290 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1052 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 40,090 ആയി.

4,704 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് പരിശോധന നടത്തി. 2,58,148 പേര്‍ക്കാണ് ഇതുവരെ കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. 85 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ 549 ആയി. ഇതില്‍ 149 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …