കാലാവധി കഴിഞ്ഞ വീസകള്‍ക്ക് നല്‍കിയിരുന്ന പിഴ ഇളവുകള്‍ ഒഴിവാക്കി ഒമാന്‍

16 second read

മസ്‌കത്ത് :കാലാവധി കഴിഞ്ഞ വീസകള്‍ക്ക് നല്‍കിയിരുന്ന പിഴ ഇളവുകള്‍ ഒഴിവാക്കി ഒമാന്‍. തൊഴില്‍ വീസകളുടെയും വിവിധ സന്ദര്‍ശക വീസകളുടെയും കാലാവധി കഴിഞ്ഞവര്‍ പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ജൂലൈ പതിനഞ്ച് വരെ പിഴ ഒഴിവാക്കി ഇളവ് നല്‍കിയിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീസാ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ നിരവധി പേരുടെ തൊഴില്‍ വീസ കാലാവധി കഴിയുകയും മലയാളികള്‍ ഉള്‍പ്പടെ ഒമാനില്‍ സന്ദര്‍ശക വീസയിലെത്തി കുടുങ്ങുകയും ചെയ്തവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ജൂണ്‍ 30 വരെയും പിന്നീട് ജൂലൈ 15 വരെയുമാണ് പിഴ ഒഴിവാക്കി നല്‍കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …