പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം

19 second read

മസ്‌കത്ത്: വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം. CONSULAR@MOFA.GOV.OM എന്ന ഐഡിയില്‍ ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നാട്ടില്‍ നിന്ന് മടങ്ങി വരേണ്ട സാഹചര്യം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്താവുന്നതാണ്.

പ്രത്യേകം അപേക്ഷ നല്‍കുന്നവര്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന മുറയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരിച്ചുവരാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുള്ളൂ.

അതേസമയം, ഒമാനില്‍ റസിഡന്‍സ് വീസയുള്ള നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനില്‍ തിരിച്ചെത്തിയത്. യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ പഠിക്കുന്ന 23 വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനില്‍ മടങ്ങി എത്തിയിരുന്നു.

വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനിലേക്ക് മടങ്ങിവരാന്‍ സാധിക്കാതെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളാണ് അവരുടെ നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍, ഒമാനില്‍ നിന്ന് സാധാരണ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

ഇതിനിടെ സ്വദേശി പൗരന്‍മാര്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. യാത്രക്ക് മുമ്പും മടങ്ങി എത്തുമ്പോഴും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …