കോവിഡ് സ്ഥിരീകരിച്ച മലയാളി സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

16 second read

ദമാം: കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വറന്റീനില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം അമ്പാടി കുടവട്ടൂര്‍ ഓടനവട്ടം സ്വദേശി വി. മധുസൂദനന്‍ (58) ആണ് സൗദിയിലെ ജുബൈലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇദ്ദേഹം ഹോം ക്വാറന്റീനില്‍ ആയിരുന്നു.

കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അടിയന്തര ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥിരമായി താമസിച്ചിരുന്ന ഇടത്തു നിന്ന് മാറി മറ്റൊരിടത്താണ് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. കോവിഡ് പോസിറ്റീവ് ആയ പരിശോധനാഫലം അദ്ദേഹത്തിന്റെ തന്നെ മൊബൈലില്‍ ലഭിച്ചതോടെ മാനസികമായി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൗണ്‍സിലിങിനും വിധേയമാക്കിയോയിരുന്നു.

ജുബൈലിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവില്‍ വന്ന ക്രൈസിസ് മാനേജ്മെന്റ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത് നടത്തിയത്. ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി ജുബൈലില്‍ ഉണ്ട്. നില്‍വില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ: സുധര്‍മ, മക്കള്‍: അഭിരാമി, അഭിജിത്ത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …