പ്രവാസികള്‍ക്ക് ഇന്‍ഡിഗോയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

17 second read

ദോഹ: വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ന് വൈകിട്ട് മുതല്‍ ഇന്‍ഡിഗോയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ ഏഴു മുതല്‍ ആരംഭിക്കുന്ന വന്ദേഭാരത് മിഷന്‍ ഖത്തര്‍ നാലാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോയാണ്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് മാത്രമാണ് നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് ഇന്‍ഡിഗോയുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളു. നാട്ടിലേക്ക് മടങ്ങാന്‍ ഇനിയും എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗത്തില്‍ റജിസ്റ്റര്‍ ചെയ്യണം.

ഇന്ത്യയിലേക്ക് 4-ാം ഘട്ടത്തില്‍ 238 സര്‍വീസുകളാണുള്ളതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് 151 വിമാനങ്ങള്‍ ഉള്‍പ്പെടെ 193 സര്‍വീസുകളാണ് വന്ദേഭാരത് മിഷന്‍ വെബ്സൈറ്റില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത്. കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34), ലക്‌നൗ (7), ചെന്നൈ (12), ബംഗലുരു (8), ഹൈദരാബാദ്(8), മുംബൈ (7) എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 7 മുതല്‍ ജൂലൈ 30 വരെ 51 വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ ജൂലൈ 8 മുതല്‍ 30 വരെ കേരളത്തിലേക്ക് 36 ഉം 15 സര്‍വീസുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുമാണ്. വരും ദിവസങ്ങളില്‍ ഷെഡ്യൂള്‍ വീണ്ടും പുതുക്കുമെന്നാണ് വിവരം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …