വീട്ടില്‍ തന്നെ കോവിഡ് പരിശോധനയ്ക്കു കിറ്റ് ഒരുങ്ങുന്നു

16 second read

ന്യൂഡല്‍ഹി: വീട്ടില്‍ തന്നെ കോവിഡ് പരിശോധനയ്ക്കു കിറ്റ് ഒരുങ്ങുന്നു. ഫലവും വേഗത്തില്‍ അറിയാം. ഐഐടി ഡല്‍ഹിയും സിഎസ്‌ഐആറിനു കീഴില്‍ പുണെയിലുള്ള നാഷനല്‍ കെമിക്കല്‍ ലബോറട്ടറിയാണു പദ്ധതിക്കു പിന്നില്‍.

മുന്‍പു സ്വകാര്യ കമ്പനികളും വീട്ടില്‍ പരിശോധനയ്‌ക്കെന്ന പേരില്‍ കിറ്റുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും ഐസിഎംആര്‍ അംഗീകരിച്ചിരുന്നില്ല. നിലവിലെ എലിസ അന്റിബോഡി പരിശോധനയ്ക്കു സമാനമായി വൈറല്‍ ആന്റിജന്‍ തിരിച്ചറിയുന്നതാണു പരിശോധന. 500 രൂപയില്‍ താഴെ നിരക്കില്‍ ഒരു മാസത്തിനുള്ളില്‍ കിറ്റ് പുറത്തിറക്കാമെന്നാണു പ്രതീക്ഷ. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ സാമ്പത്തിക പിന്തുണ പദ്ധതിക്കുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…