ഇന്ത്യ റോന്തുചുറ്റുന്ന പട്രോള്‍ പോയിന്റ മേഖലയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റം

16 second read

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ദശാബ്ദങ്ങളായി ഇന്ത്യ റോന്തുചുറ്റുന്ന പട്രോള്‍ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘര്‍ഷം നടന്ന പി.പി. 14 മേഖലയില്‍ ആധിപത്യംസ്ഥാപിച്ച് വൈ ജങ്ഷനില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനുപിന്നാലെയാണിത്.
ദൗലത്ത് ബാഗ് ഓള്‍ഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റര്‍മാത്രം അകലെയാണ് ഗാല്‍വന്‍ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷന്‍. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇവിടെ ചൈന തുറന്ന പോര്‍മുഖത്തുനിന്ന് ഗാല്‍വന്‍ നദിക്കരയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാന്‍ കഴിയും.
വൈ ജങ്ഷനിലെ ചൈനയുടെ നിര്‍മാണപ്രവര്‍ത്തനം ഇന്ത്യയുടെ പ്രദേശത്തുതന്നെയാണെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ റോന്തുചുറ്റുന്ന മേഖലയില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാല്‍, അതിര്‍ത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ തര്‍ക്കിക്കാമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.

സംഘര്‍ഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളില്‍ ഫിംഗര്‍ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗര്‍ എട്ടാണ് ഇവിടെ അതിര്‍ത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയില്‍ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോള്‍ നാലുവരെ പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…