കൊറോണ: ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാള്‍ ജൂലായ് 31 വരെ നീട്ടി

16 second read

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാള്‍ ജൂലായ് 31 വരെ നീട്ടി. സ്‌കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ലെന്നും തീവണ്ടികളും മെട്രോ ട്രെയിനുകളും ഓടില്ലെന്നും മമത ബാനര്‍ജി സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനം.

പശ്ചിമ ബംഗാളില്‍ 14,728 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 580 പേര്‍ ഇതുവരെ മരിച്ചു.

9218 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…