വെള്ളാപ്പള്ളിയും തുഷാറും നടത്തുന്ന സകല ‘തരികിടയും’ അക്കമിട്ട് നിരത്തുന്ന കത്തിന് 32 പേജ്‌: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആത്മഹത്യ ചെയ്ത കെ.കെ. മഹേശന്റെ കത്ത്

16 second read

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെയും മകന്റെയും ചതിയില്‍ ജീവനൊടുക്കിയ മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോഓര്‍ഡിനേറ്ററും കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയുമായ കെ.കെ. മഹേശന്‍ എഴുതിയ കത്ത് പുറത്ത്. യോഗത്തില്‍ ജനറല്‍ സെക്രട്ടറിയും മകനായ തുഷാറും നടത്തുന്ന സകല തരികിടയും അക്കമിട്ട് നിരത്തുന്ന കത്തിന് 32 പേജാണുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് കഴിഞ്ഞ മാസം 14 ന് വെള്ളാപ്പള്ളിക്ക് മഹേശന്‍ ഈ കത്ത് നല്‍കിയിരുന്നു. അതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കടുത്ത പീഡനം തുടര്‍ന്നത്. ഒടുവില്‍ ഗതികെട്ട് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിക്കും കത്ത് കൈമാറി. നടപടി ഇല്ലാതെ വരുമെന്ന് മനസിലാക്കി ഇന്നലെ രാത്രി എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ ഗ്രൂപ്പുകളില്‍ ആത്മഹത്യാ കുറിപ്പിനൊപ്പം ഈ കത്തും മഹേശന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

തുഷാര്‍ പെണ്ണുപിടിക്കാന്‍ പോയ കഥകള്‍ അടക്കം കത്തിലുണ്ട്. 31 വര്‍ഷമായി വെള്ളാപ്പള്ളിയുടെ സന്തത സഹചാരിയായ താന്‍ അദ്ദേഹത്തിന്റെ ചാരായ ഗോഡൗണില്‍ പണിയെടുത്തു തുടങ്ങിയ ആളാണെന്നതടക്കം കത്തിലെ പരാമര്‍ശങ്ങള്‍ പലതും വിവാദമാകുന്നു. വെള്ളാപ്പള്ളി നടേശന്‍ ബിനാമി പേരില്‍ കള്ളു ഷാപ്പ് നടത്തുന്നത് മഹേശന്‍ കത്തില്‍ വിവരിക്കുന്നുണ്ട്.

തന്റെ പേരിലാണ് കള്ളുഷാപ്പുകള്‍ എങ്കിലും ഷാപ്പിന്റെ യഥാര്‍ത്ഥ ഉടമ വെള്ളാപ്പള്ളി നടേശനാണ്. ചേര്‍ത്തല ഗ്രൂപ്പിലെ രണ്ടാം നമ്പര്‍ ഗ്രൂപ്പില്‍പ്പെട്ട ടിഎഎസ് നമ്പര്‍ 8, 10, 12, 13, 14 കള്ളുഷാപ്പുകള്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍പ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഷാപ്പ് ഉടമ എന്ന പേരില്‍ 18 കേസ് എന്റെ പേരില്‍ വന്നു. കഴിഞ്ഞ 22 വര്‍ഷമായി ഷാപ്പ് നടത്തിയതിന്റെ ബാക്കിപത്രമാണ് ഈ കേസുകള്‍. എന്റെ ആസ്തി ബാധ്യതകളുടെ ചിത്രമായാണ് ഈ കള്ളുഷാപ്പ്കളുടെയും അബ്കാരി കേസിന്റെയും കാര്യങ്ങള്‍ മഹേശന്‍ പറയുന്നത്. എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിയുടെ കാലത്ത് നടക്കുന്നത് വന്‍ ധൂര്‍ത്താണ്.

സമുദായത്തിനു ലഭിക്കേണ്ട നൂറു കോടി രൂപ വെള്ളാപ്പള്ളി പൊടിച്ച് തീര്‍ത്തിരിക്കുന്നു. അനാവശ്യമായ പബല്‍സിറ്റിക്കും ധൂര്‍ത്തിനും വേണ്ടി ചിലവഴിച്ച തുകയാണിത്. ചെങ്ങന്നൂര്‍ കണ്ടുപിടിക്കൂ, കുന്നത്ത്നാട് കണ്ടു പഠിക്കൂ, മാവേലിക്കര കണ്ടു പിടിക്കൂ എന്നൊക്കെ പറഞ്ഞു മത്സരിപ്പിച്ച് ചെലവ് ചെയ്യിപ്പിക്കും. എല്ലാം പണവും പൊടിച്ച് തകര്‍ക്കും. എല്ലാം യൂനിയന്റെയും സമുദായത്തിന്റെയും പേര് പറഞ്ഞ്. വെള്ളാപ്പള്ളിയുടെ കീഴിലുള്ള ഐശ്വര്യ ട്രസ്റ്റില്‍ നിന്നും കണിച്ചുകുളങ്ങര ദേവസ്വത്തിനു ലഭിക്കേണ്ട ഒരു കോടിയിലധികം രൂപ തിരിച്ചടക്കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയത് കാരണമാണ് വെള്ളാപ്പള്ളിക്ക് തന്നോടു ശത്രുത തുടങ്ങിയത് എന്നാണ് കത്തില്‍ മഹേശന്‍ പറയുന്നത്. ഇതില്‍ 60 ലക്ഷത്തോളം രൂപ ലഭിച്ചു. 40 ലക്ഷം രൂപ ഇനിയും നല്‍കാനുണ്ട്. അത് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെക്കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് വെള്ളാപ്പള്ളി നടത്താറുള്ളത് എന്ന് കത്തിലുണ്ട്. യോഗം പ്രസിഡന്റ് ഡോക്ടര്‍ സോമന് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും കത്തിലുണ്ട്.

തുഷാറിന്റെ പെണ്ണുപിടി

ഞങ്ങളോടെല്ലാം ഏറെ സ്നേഹവും ആത്മാര്‍ത്ഥതയും കാണിക്കുന്ന തുഷാര്‍ജിയെക്കുറിച്ച് അങ്ങ് എന്നോടും അശോകനോടും പറഞ്ഞത് ലോകത്ത് ഒരച്ഛനും മക്കളെക്കുറിച്ച് മൂന്നാമതൊരാളാടു പറയില്ല. അങ്ങ് ഞങ്ങളോട് പറഞ്ഞത് തുഷാര്‍ ഒരു പെണ്ണിനെ ബംഗളൂരില്‍ ഫല്‍റ്റില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും പ്രതിമാസം 75000 രൂപ ഫല്‍റ്റിനു വാടകയാണെന്നും ഇറ്റലിക്കാരിയായ അവള്‍ വേറെ ആണുങ്ങളെയും അവിടെ കൊണ്ട് വരുന്നു എന്നുമാണ്. അത് തുഷാര്‍ അറിയുന്നില്ല. അവളെ ഒഴിവാക്കി വിടാന്‍ ഞാന്‍ ബെല്‍ ചിട്ടിയിലെ ടോമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ ……. ഇപ്പോള്‍ തേഞ്ഞു തീര്‍ന്നു കാണുമെന്നാണ്. ശിവഗിരിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് എന്നോടും അശോകനോടും അങ്ങ് പറഞ്ഞതാണ് ഇത്. (ഞങ്ങള്‍ നവോത്ഥാന സമിതി സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിനു പോകുന്ന വഴി അങ്ങ് ശിവഗിരിയില്‍ ഉണ്ടായിരുന്നു. അവിടെ വന്നപ്പോള്‍).പിന്നീട് ഈ കാര്യം വെള്ളാപ്പള്ളി വീട്ടിലെ ഓഫീസില്‍ വെച്ചും പറഞ്ഞു. ടോമിയോടും ഞങ്ങളോടും പറഞ്ഞത് പോലെ അങ്ങ് വേറെ ആരോടൊക്കെ പറഞ്ഞു കാണും.

ഞങ്ങള്‍ രണ്ടു പേരും ഇത് ആരോടും പറയുന്നില്ലെന്നു അങ്ങേയ്ക്ക് ഉറച്ച വിശ്വാസമാണ് ഇത് പറയാന്‍ കാരണം. ആ വിശ്വാസം ഞാന്‍ മരണം വരെ കാത്ത് സൂക്ഷിക്കും. എന്നാല്‍ ടോമി എന്ത് ഗ്യാരണ്ടിയാണ് അങ്ങേയ്ക്ക് പറയുവാനുള്ളത്. അയാള്‍ ബിസിനസുകാരനാണ്. അങ്ങ് ഇതുപോലെ വിശ്വസിച്ച പലരും പിന്നീട് അവര്‍ എന്നെ പറ്റിച്ചെന്നും, എന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നും ബിസിനസില്‍ എന്റെ മകളെ കബളിപ്പിച്ചെന്നും ഒക്കെ മീറ്റിംഗുകളില്‍ പോലും പറയാറുണ്ടല്ലോ. നാളെ ടോമിയും അങ്ങനെ ആവാന്‍ പാടില്ലേ? അപ്പോള്‍ തുഷാര്‍ജിയും ഭാര്യയും മക്കളും. കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, അവരുടെയെല്ലാം മുന്നിലുള്ള ജീവിതത്തെക്കുറിച്ച് അങ്ങ് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ചില അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് അങ്ങയുടെ ഇത്തരം ലൂസ് ടോക്ക് ഒരു കാരണമല്ലേ? സ്വന്തം മകനോടും കുടുംബത്തോട് പോലും ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് അങ്ങയുടെ വിശ്വാസ്യതയല്ലേ ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കല്‍ മപ്പിയണ്ണനെ വിളിച്ച് പണം സൂക്ഷിക്കാന്‍ കൊടുക്കുവാന്‍ തുനിഞ്ഞപ്പോഴും തുഷാര്‍ജി മുകളില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ മപ്പിയണ്ണനോട് കണ്ണ് കാണിച്ച് മാറ്റി നിര്‍ത്തി തുഷാര്‍ജി പോയ ശേഷം മക്കളാണെങ്കിലും ചിലതൊന്നും അറിയിക്കരുത് മപ്പി എങ്ങനെയാണ് എല്ലാം പറയുമോ ഇതെല്ലാം അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ എങ്ങനെ ധരിക്കും എന്ന് ചിന്തിക്കേണ്ടേ?

പ്രസിഡന്റ് സോമനെക്കുറിച്ച് കത്തില്‍ പറയുന്നത്:

അങ്ങയോടൊപ്പം പ്രസിഡന്റ് ആയി വന്നിട്ടുള്ള സോമന്‍ സാര്‍ എത്രയോ പാവമാണ്.ഒരു കാര്യത്തിലും അദ്ദേഹം ഇടപെടാറുണ്ടോ? ഒരു ആവശ്യവും അദ്ദേഹം പറയാറില്ല. അങ്ങ് എടുക്കുന്ന തീരുമാനത്തെ ശിരസാവഹിക്കുന്ന എന്തിനും ഏതിനും അങ്ങയോടൊപ്പം എല്ലാ മീറ്റിംഗിലും അങ്ങ് അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് മാത്രം ഉത്കണ്ഠപ്പെടുന്ന ഒരു നിഷ്‌ക്കളങ്കനായ മനുഷ്യന്‍. അങ്ങേയ്ക്ക് വേണ്ടി പഴി കേള്‍ക്കുകയും കേസിലും വിവാദത്തിലും (ശാശ്വതീകാനന്ദ സമാധി)പെട്ടിട്ടും അചഞ്ചലനായി അങ്ങയോടൊപ്പം നില്‍ക്കുന്ന അച്ചടക്കമുള്ള നേതാവ്. അങ്ങനെയുള്ള പാവം സോമന്‍ സാറിനോടു കഴിഞ്ഞ ഇടയിലുണ്ടായ നിലപാട് ഒരിക്കലും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അങ്ങനെ പറയാന്‍ പാടില്ലാത്തതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സുഭാഷ് വാസു തെറ്റിപ്പിരിഞ്ഞു പത്രസമ്മേളനം നടത്തിയതിനു ശേഷമുള്ള യോഗം കൗണ്‍സിലാണ് വേദി. ട്രാവന്‍കൂര്‍ പാലസില്‍ നടന്ന കൗണ്‍സില്‍ യോഗം കഴിഞ്ഞു ഏകദേശം ഏഴു മണിയായപ്പോള്‍ അങ്ങ് പറഞ്ഞു ഞാന്‍ എന്റെ സ്വകാര്യ ദുഃഖം പറയട്ടെ എന്ന് പറഞ്ഞു. ആലുവ വരെ എത്തേണ്ടതുകൊണ്ടും രാത്രിയായ്തുകൊണ്ടും ഞാന്‍ എന്നാല്‍ പോയിക്കോട്ടെ എന്ന് സോമന്‍ സാര്‍ ചോദിച്ചു.
ഡോക്ടറോടുള്ള അങ്ങയുടെ പ്രകടനം ഒരു ശത്രുവിനോട് എന്നതുപോലെ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിഷമിച്ച് കുറച്ച് സമയം ഇരുന്നു ഒടുവില്‍ അങ്ങ് തന്നെ ഇനി ഡോക്ടര്‍ പോയിക്കോളൂ എന്ന് പറഞ്ഞു. ഡോക്ടര്‍ പോവുകയും ചെയ്തു. പിന്നീട് ഉണ്ടായത് ഒരിക്കലും ഡോക്ടറോട് അങ്ങയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഡോക്ടറുടെ ഭാര്യയെ പിശാച് എന്ന വാക്കാണ് അങ്ങ് ഉപയോഗിച്ചത്. മകള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്ന് അറിയില്ല എന്നുമൊക്കെ അങ്ങ് പറഞ്ഞു. ഇതൊക്കെ അങ്ങയെപോലുള്ള ഒരാളില്‍ നിന്നും ഉണ്ടാകാമോ? വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളെയും കുറിച്ച് പറയുക എന്നുള്ളത് അങ്ങേയ്ക്ക് എങ്ങനെ ഇത്തരത്തില്‍ കൂടെ നില്‍ക്കുന്നവരെ അപമാനിക്കാന്‍ കഴിയുന്നു. എല്ലാ കൗണ്‍സില്‍ അംഗങ്ങളും അവിടെ ഉണ്ടായിരുന്നു. ഇനി ഇതിനു ഒരു തെളിവ് കൂടി വരാം. ഒരു വിധം അങ്ങ് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു സമാധാനമായപ്പോള്‍ എജിയോടു ചോദിച്ചത് തങ്കപ്പാ പോണില്ലേ? അപ്പോള്‍ തങ്കപ്പന്റെ മറുപടി നര്‍മ്മത്തില്‍ കലര്‍ത്തി അങ്ങയുടെ സ്വഭാവം അനാവരണം ചെയ്യുന്നതായിരുന്നു.

എജി പറഞ്ഞത് ‘ ഇടയ്ക്ക് എഴുന്നേറ്റു പോയ സോമന്‍ ഡോക്ടറെക്കുറിച്ച് പറഞ്ഞത് ഇതാണെങ്കില്‍”. അതുകൊണ്ട് ഒന്നിച്ച് എറങ്ങാം എന്നായിരുന്നു. അതുകേട്ടു അങ്ങും മറ്റുള്ളവരും ചിരിച്ചു. പക്ഷെ എജി സത്യം പറയുകയും ചെയ്തു. ഇനി എജി അറിയുന്നോ? അദ്ദേഹത്തിന്റെ വീട്ടില്‍ ഭാര്യയും മരുമകളും തമ്മിലുള്ള പ്രശ്നത്തില്‍ അങ്ങയുടെ കമന്റുകള്‍. അത് വിവരിക്കാന്‍ പോയാല്‍ ഇവിടെ നില്‍ക്കില്ല. അങ്ങനെ അഡ്വക്കേറ്റ് രാജന്‍ ബാബുവിനെയും അഡ്വ.ശ്രീലതയേയും ചേര്‍ത്ത്, ശ്രീകുമാറിനെക്കുറിച്ച് സംഗീത വിശ്വനാഥന്‍, അരയക്കണ്ടി തുടങ്ങി കൂടെ നില്‍ക്കുന്നവരെ സന്ദര്‍ഭത്തിനനുസരിച്ച് അപമാനിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവസ്വം സമരസമയത്ത് അനധികൃത വയര്‍ലെസ് സെറ്റ് വെള്ളാപ്പള്ളി ഉപയോഗിച്ചു എന്ന് മഹേശന്‍ കത്തില്‍ പറയുന്നുണ്ട്. പൊലീസ് വരുന്നു എന്ന് പറഞ്ഞപ്പോള്‍ വയര്‍ലെസ് സെറ്റ് ഞങ്ങള്‍ വീടിന്റെ പിന്‍ഭാഗത്തു കൂടി കടത്തി. പിന്നീട് വാഹനത്തില്‍ എത്തിച്ച് ശുക്രന്‍ വിജയന്റെ പറമ്പില്‍ ശവപ്പെട്ടി അടക്കം ചെയ്യുന്നത് പോലെ അടക്കി. അവിടെ പരിശോധിച്ചാല്‍ ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങള്‍ കിട്ടും കത്തില്‍ പറയുന്നു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…