കോവിഡ് 19 ബാധിച്ച് ഖത്തറില്‍ വീണ്ടും രണ്ടു പേര്‍ മരിച്ചു

16 second read

ദോഹ കോവിഡ് 19 ബാധിച്ച് ഖത്തറില്‍ ഇന്ന് വീണ്ടും രണ്ടു പേര്‍ മരിച്ചു.1901 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,573 ആയി കുറഞ്ഞു. 48 ഉം 53 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണസംഖ്യ 45 ആയി ഉയര്‍ന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,339 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,901 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതര്‍ 62,160 ആയി. അതേസമയം 1,506 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,573 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ 237 പേരാണുള്ളത്.

കോവിഡ് ബാധിതരില്‍ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയാണുള്ളത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധനയും സമഗ്രമായി പുരോഗമിക്കുന്നുണ്ട്. ഇതുവരെ 2,36,437 പേരാണ് കോവിഡ് പരിശോധന നടത്തിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …