കോവിഡ് 19 ബാധിച്ച് ഖത്തറില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി

18 second read

ദോഹ: കോവിഡ് 19 ബാധിച്ച് ഖത്തറില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. 1,523 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,147 പേര്‍ രോഗവിമുക്തി നേടി. 50 ഉം 58 ഉം വയസുള്ള രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 40 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,850 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,523 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

3,147 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 33,437 ആയും ഉയര്‍ന്നു. അതേസമയം 58,433 രോഗബാധിതരില്‍ 33,437 പേര്‍ സുഖം പ്രാപിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24,956 ആയി കുറഞ്ഞിട്ടുണ്ട്. 27 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 2,25,919 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.

രോഗബാധിതരെ നേരത്തെ കണ്ടെത്തി സമൂഹ വ്യാപനം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നലെ മുതല്‍ ഡ്രൈവ്-ത്രൂ സ്രവ പരിശോധന ആരംഭിച്ചിട്ടുണ്ട്. അധികൃതരുടെ ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പരിശോധനയില്‍ പങ്കെടുക്കാന്‍ അനുമതി.
അല്‍വാബ്, അല്‍തുമാമ, ലിബൈബ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് സ്രവ പരിശോധനാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയാണ് പരിശോധന നടക്കുന്നത്. വയോധികര്‍, കോവിഡ്-19 അപകടസാധ്യത കൂടുതലുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണനാടിസ്ഥാനത്തിലാണ് പരിശോധനക്കായി തിരഞ്ഞെടുക്കുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …