ഖത്തറില്‍ വീണ്ടും രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 1,648 പേര്‍ക്ക്കൂടി പുതുതായി രോഗം

16 second read

ദോഹ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ വീണ്ടും രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. മരണസംഖ്യ 38 ആയി. 1,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവിമുക്തര്‍ 30,290 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53 ഉം 77 ഉം വയസുള്ളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം 4,081 പേരില്‍ നടത്തിയ പരിശോധനയില്‍ 1,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 56,910 എത്തി. പുതുതായി 4,451 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണ് രോഗവിമുക്തരുടെ എണ്ണം 30,290 എത്തിയത്.

സുഖപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,582 ആയി കുറഞ്ഞിട്ടുണ്ട്. 232 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,22,069 എത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …