സലാലയില്‍ കനത്ത മഴ: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് തീവ്ര ന്യൂനമര്‍ദമായി

16 second read

സലാല: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ച് തീവ്ര ന്യൂനമര്‍ദമായി. സലാല തീരത്തു നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനമെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. കേന്ദ്ര ഭാഗത്തെ കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 45 കിലോമീറ്റര്‍ വരെയാണ് വേഗത.

അതേസമയം, സലാലയില്‍ ഉള്‍പ്പടെ ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച വൈകിട്ട് മുതല്‍ പെയ്തു തുടങ്ങിയ മഴ വെള്ളിയാഴ്ച രാവിലെയോടെ ശക്തമായി. വാദികള്‍ നിറഞ്ഞുകവിഞ്ഞു. റോഡുകളില്‍ വെള്ളം കയറി. സലാല നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

മിര്‍ബാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 37 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഖൈറൂന്‍ ഹൈരിതി, താഖ, സലാല, സദാ, ദന്‍ഖൂത്ത് എന്നിവിടങ്ങളിലും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം വിവിധ ഭാഗങ്ങളില്‍ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 50 മുതല്‍ 90 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാനിടയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …