കേരളത്തിന്റെ ഗോള്‍ വലയത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത ഫുട്‌ബോള്‍ മാന്ത്രികന്‍: ബാബുച്ചായന്‍ വിട പറഞ്ഞു

16 second read

തിരുവല്ല : തിരുവല്ലയുടെ പേരും പ്രശസ്തിയും വാനോളമുയര്‍ത്തിയ ഫുട്‌ബോള്‍ മാന്ത്രികന്‍ … വി പി സത്യനൊപ്പം കേരളത്തിന്റെ ഗോള്‍ വലയത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്ത കേരളം കണ്ട എക്കാലത്തെയും മികച്ച സ്റ്റോപ്പര്‍ ബാക്കുമാരില്‍ പ്രമുഖന്‍….പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ഫുട്‌ബോളിനെ ജീവ വായുവാക്കിയ തിരുവല്ലാക്കാരുടെ സ്വന്തം ബാബുച്ചായന്‍ വിട പറഞ്ഞു. മുന്‍ സന്തോഷ് ട്രോഫി താരവും എസ് ബി ഐ ഉദ്യോഗസ്ഥനുമായ
കുളക്കാട് മാമ്പ്രക്കുഴിയില്‍ പ്രശാന്തിയില്‍ വര്‍ഗീസ്
മാത്യു ( ബാബു, 60) വാണ് വിട പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചി അമൃത മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. എസ് ബി ടി യുടെയും കേരള സര്‍വകലാശാലയുടെയും ഫുട്‌ബോള്‍ താ
രമായിരുന്നു. 1983 – 84ല്‍ കേരളസര്‍വകലാശാല ചാംപ്യന്‍മാ
രായ ചങ്ങനാശേരി എസ്ബികോളജ് ടീമില്‍ അംഗമായിരുന്നു. തുടര്‍ന്ന് സര്‍വകലാശാലടീമിലെത്തി.1987ല്‍ തൃശൂരില്‍ നടന്ന
സന്തോഷ് ട്രോഫിയിലടക്കംകേരളത്തിനായി കളിച്ചു. ജോലി
ലഭിച്ച ശേഷം എസ് ബി ടി താരമായിതുടര്‍ന്നു. ഈ 31ന് വിരമിക്കാനിരി
ക്കുകയായിരുന്നു അന്ത്യം. തിരുവല്ല എന്‍ ആര്‍ ഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തിരുവല്ല ഊരവേ
ലില്‍ പടവുപുരയ്ക്കല്‍ ആനിഅന്നമ്മ വര്‍ഗീസ് (ഓഫിസര്‍,
എസ്ബിഐ, പെരുന്ന). മക്കള്‍:ഷനോ സൂസന്‍ വര്‍ഗീസ്
(ക്വസ്തു് ഗ്ലോബല്‍, തിരുവനന്തപുരം), ഷബ ആന്‍ വര്‍ഗീസ്,
ഷെല്‍ബി മാത്യു വര്‍ഗീസ്. മരുമക്കള്‍: മാറനാട് പെരുമ്പള്ളില്‍
കുര്യാക്കോസ് തോമസ് പണിക്കര്‍, മുത്തൂര്‍ കുഴിമലയില്‍
സിജു പൗലോസ് (നിപ്പോണ്‍അസറ്റ് മാനേജ്‌മെന്റ്, തിരുവ
ല്ല). സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് പാലിയേക്കര െസെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …