കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍ : ഫയര്‍ ഫോഴ്സ് മൃതദേഹം എടുത്ത് കൈമാറിയത് പുഷ്പഗിരി ആശുപത്രിക്ക്: സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട മൃതദേഹം സ്വകാര്യ ആശുപത്രിക്ക് കൈമാറിയത് ദുരൂഹം: പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ സന്യാസിനി വിദ്യാര്‍ഥിനിയുടെ മരണം പുതിയ വിവാദത്തിന് തിരികൊളുത്തുമ്പോള്‍

16 second read

തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനിയായ യുവതിയെ മഠത്തിനുള്ളിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് മൃതദേഹം എടുത്ത് പുഷ്പഗിരി മെഡിക്കല്‍ കോളജിന് കൈമാറിയത് വിവാദമായി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റേണ്ടിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരുത്താനാകുെവെന്ന്
പോലീസ്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്പില്‍ ജോണ്‍ ഫിലിപ്പോസ് – കൊച്ചുമോള്‍ ദമ്പതികളുടെ മകള്‍ ദിവ്യ പി ജോണ്‍ (21) നെയാണ് മഠത്തിലൈ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ സന്യാസിനി വിദ്യാര്‍ത്ഥിനിയായ ദിവ്യ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുെടെ മൊഴി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു ദിവ്യ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …