കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനം :പ്രവാസികളെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടു വരുന്നത് കെഎസ്ആര്‍ടിസി എ.സി ലോ ഫ്ളോര്‍ ബസില്‍: തുറന്ന ജനാലച്ചില്ലുകള്‍ ഉളള വാഹനം ഇല്ലാത്തത് രോഗം പകരാന്‍ കാരണമാകും

16 second read

പത്തനംതിട്ട: വിവിധ എയര്‍ പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന പ്രവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്ളോര്‍ ബസുകള്‍ ഉപയോഗിക്കുന്നത് കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകും. എ.സി വാഹനങ്ങളില്‍ കൂടുതല്‍ ആള്‍ക്കാരെ കൊണ്ടു പോകാന്‍ പാടില്ല എന്നാണ് കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നത്.

വിദേശത്ത് നിന്ന് വന്നിറങ്ങുന്നവരില്‍ ആരൊക്കെ രോഗാണു വാഹിയാണ് എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ഇത്തരത്തില്‍ ഒരാള്‍ എ.സി ബസില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി രോഗം പകരാന്‍ എളുപ്പമാണ്. ജന്റം എ.സി ലോഫ്ളോര്‍ ബസിന്റെ ചില്ലുകള്‍ താഴ്ത്തി വയ്ക്കാവുന്നവയോ നീക്കി മാറ്റാവുന്നവയോ അല്ല. ഈ സാഹചര്യത്തില്‍ ജന്റം ബസ് ഉപയോഗിക്കുന്നത് അശാസ്ത്രീയമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ പുഷ്ബാക്ക് സീറ്റുകള്‍ ഉള്ള സൂപ്പര്‍ എക്സ്പ്രസുകള്‍, സെമി സ്ലീപ്പര്‍ വണ്ടികള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നതാകും ഉത്തമം. ഈ വാഹനങ്ങളുടെ ജനാലച്ചില്ലുകള്‍ തുറന്ന് വയ്ക്കാവുന്നവയാണ്.

ജന്റം ബസുകളുടെ മറ്റൊരു ന്യൂനത ഇന്ധന ക്ഷമത ഇല്ലെന്നുള്ളതാണ്. ഒരു ലിറ്റര്‍ ഡീസല്‍ അടിച്ചാല്‍ കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ ആകും ഓടുന്നത്. അതേ സമയം സൂപ്പര്‍ എക്സ്പ്രസ് ബസുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ജന്റം ബസുകള്‍ ഒന്നും തന്നെ നിലവില്‍ കണ്ടീഷന്‍ അല്ല.

തിരുവനന്തപുരത്ത് നിന്ന് ഡോക്ടര്‍മാരുടെ സംഘവുമായി പോയ എ.സി ലോ ഫ്ളോര്‍ ബസ് വഴിയില്‍ കിടന്ന അനുഭവവും ഉണ്ട്. ഇവയുടെ സ്പെയര്‍ പാര്‍ട്സ് കിട്ടാനില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. തിരുവനന്തപുരം, കോഴിക്കോട്, നെടുമ്പാശേരി എന്നീ വിമാനത്താവളങ്ങളിലേക്കാണ് വിദേശ മലയാളികള്‍ വന്നിറങ്ങുക. തുടര്‍ച്ചയായി ഏഴു ദിവസത്തേക്ക് ഇവരെ കൊണ്ടു പോകുന്നതിനുള്ള ഷെഡ്യൂള്‍ കെ.എസ്.ആര്‍.ടി.സി തയാറാക്കി കഴിഞ്ഞു. ബസുകള്‍ക്ക് ഡീസല്‍ നിറയ്ക്കുന്നതിനുള്ള സൗകര്യം അതാത് ജില്ലാ കലക്ടര്‍മാരാകും ഒരുക്കുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …