25 നിര്‍ധന പ്രവാസികളുടെ വിമാന ചെലവ് വഹിക്കാം: ഡോ. കെ.പി. ഹുസൈന്‍

16 second read

ദുബായ്: ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്ന 25 നിര്‍ധന പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഡോ. കെ.പി. ഹുസൈന്‍. കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുമായി ബന്ധപ്പെട്ടുള്ള സര്‍ ചാര്‍ജുകളും നികുതികളും എഴുതിത്തള്ളാന്‍ ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച നിവേദനത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ ശശി തരൂര്‍ എംപിയെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

മടങ്ങിപ്പോകാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഉയര്‍ന്ന വിമാന നിരക്കുകള്‍ വെല്ലുവിളിയാണ്. വിമാന കമ്പനികള്‍ അമിതമായി ഈടാക്കി വരുന്ന സര്‍ ചാര്‍ജുകള്‍ ഒഴിവാക്കിയാല്‍ തന്നെ ടിക്കറ്റ് റേറ്റുകള്‍ക്കു നല്ലൊരു ശതമാനം കുറവ് ഉണ്ടാവുകയും പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസകമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതം എടുത്താല്‍ തന്നെ മടങ്ങിപ്പോക്കിന് ഉപകാരപ്രദമാകും വിധത്തില്‍ വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …