ജീവനക്കാരന് കൊറോണവൈറസ് :ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

16 second read

ന്യൂഡല്‍ഹി: ജീവനക്കാരന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഒരു ഉന്നതഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സ്റ്റാഫിനാണ് രോഗം സ്ഥിരീകരിച്ചത്.

സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണബാധിച്ചത്. ഇതേ തുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തിരിക്കുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കിഴക്കന്‍ ഡല്‍ഹിയിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയിരുന്നു. അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സി.ആര്‍.പി.എഫ്. മേധാവിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

ആയിരത്തിലേറെ അംഗങ്ങളുള്ള സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ആദ്യം ഒമ്പതുപേര്‍ക്കായിരുന്നു രോഗം. കഴിഞ്ഞദിവസം രോഗബാധിതര്‍ 45 ആയി. ഇപ്പോളത് 122 ആയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേര്‍ക്ക് രോഗംബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 100 പേരുടെ പരിശോധനഫലം പുറത്തുവരാനുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …