ആദ്യ രണ്ടു വിവാഹത്തിലും പിറക്കാതെ പോയ കുട്ടികള്‍ പ്രശാന്തില്‍ നിന്നാകണമെന്ന് സുചിത്ര ആഗ്രഹിച്ചു: സുചിത്രയുടെ ശരീരത്തിലും പണത്തിലും മാത്രം കണ്ണുണ്ടായിരുന്ന പ്രശാന്ത് കിട്ടിയ അവസരം വിനിയോഗിച്ചു: പാലക്കാട്ട് യുവാവ് കൊന്ന് കുഴിച്ചു മൂടിയ സുചിത്ര ഉയര്‍ന്ന സാമ്പത്തിക നിലയുള്ള കുടുംബാംഗം: ബ്യൂട്ടീഷന്‍ ജോലിക്ക പോയത് ബോറടി മാറ്റാന്‍

16 second read

കൊല്ലം: ബ്യൂട്ടീഷനായ സുചിത്ര പിള്ളയെ യുവാവ് പ്രണയം നടിച്ച് പാലക്കാട്ട് എത്തിച്ച് കൊന്നു കുഴിച്ചു മൂടിയതിന് പിന്നിലെ യഥാര്‍ഥ കാരണം അവിഹിതം തന്നെ. സുചിത്ര ആഗ്രഹിച്ചത് തന്നേക്കാള്‍ 10 വയസ് കുറവുള്ള പ്രശാന്തില്‍ നിന്നുള്ള ദാമ്പത്യ സുഖം. ഒപ്പം ആദ്യ രണ്ടു വിവാഹത്തിലും തനിക്ക് പിറക്കാതെ പോയ കുട്ടികള്‍ വേണമെന്നുള്ള ആഗ്രഹവും.

സുന്ദരനും സുമുഖനുമായ പ്രശാന്തിന് മുന്നില്‍ പ്രഥമ ദര്‍ശനത്തില്‍ തന്നെ സുചിത്ര പ്രണയ പരവശയായി. പരിചയം വളര്‍ന്ന് അവിഹിതത്തില്‍ കലാശിച്ചു. ഒന്നിച്ചു ജീവിക്കാനായിരുന്നു സുചിത്രയുടെ മോഹം. പ്രശാന്തില്‍ നിന്നൊരു കുഞ്ഞിനെ പ്രസവിക്കണമെന്നും ആഗ്രഹിച്ചു. പ്രശാന്താകട്ടെ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. പ്രണയം നടിച്ച് സുചിത്രയെ ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചു. സുചിത്ര പിള്ള മുന്‍പ് രണ്ട് വിവാഹം കഴിച്ചിരുന്നു. 15 വര്‍ഷം മുന്‍പായിരുന്നു ആദ്യ വിവാഹം.

കൊട്ടാരക്കര സ്വദേശിയായിരുന്നു വരന്‍. 101 പവന്‍ സ്വര്‍ണ്ണമാണ് സ്ത്രീധനമായി നല്‍കിയത്. അധിക നാള്‍ കഴിയുന്നതിന് മുന്‍പ് തന്നെ വിവാഹ ബന്ധം വേര്‍പെടുത്തി. വിവാഹമോചനം വേഗമാക്കാനായി സുചിത്ര വച്ച ഡിമാന്റ് സ്ത്രീധനമായി നല്‍കിയ 101 പവന്‍ തിരികെ വേണ്ട എന്നായിരുന്നു. പരസ്പരധാരണ പ്രകാരം കോടതി വിവാഹ ബന്ധം വേര്‍പെടുത്തി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹരിപ്പാട് സ്വദേശിയുമായി രണ്ടാം വിവാഹം നടന്നു.

പതിവ് തെറ്റിക്കാതെ ഇവിടെയും സ്ത്രീധനം നല്‍കിയത് 101 പവന്‍. കേവലം മൂന്ന് മാസത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഈ ബന്ധവും വേര്‍പെടുത്തി. ഇയാളുടെ പക്കല്‍ നിന്നും സ്ത്രീധനമായി നല്‍കിയ സ്വര്‍ണം തിരികെ വാങ്ങിയില്ല.പിന്നീട് കൊല്ലത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലിക്ക് കയറുകയായിരുന്നു. വളരെ അധികം സ്വത്തുള്ള കുടുംബത്തിലെ ഏക മകളായിരുന്നു ഇവര്‍. സമയം പോകാന്‍ വേണ്ടി മാത്രമായിരുന്നു ബ്യൂട്ടീഷന്‍ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് പ്രശാന്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പ്രണയം തലക്ക് പിടിച്ചതോടെ പ്രശാന്തില്‍ നിന്നും തനിക്കൊരു കുഞ്ഞു വേണം എന്ന ആഗ്രഹം ഉടലെടുത്തു. കാരണം തന്റെ കാലശേഷം ഒരു പിന്‍ഗാമിയെങ്കിലും കുടുംബത്തില്‍ വേണമെന്ന ചിന്തയായിരുന്നു ഈ ആഗ്രഹത്തിന് പിന്നില്‍.

ഇക്കാര്യം പ്രശാന്തിനോട് സൂചിപ്പിച്ചിരുന്നു. നിരന്തരം ഇക്കാര്യം പറയുമ്പോള്‍ താന്‍ ഒഴിഞ്ഞു മാറിയിരുന്നു എന്നാണ് പ്രശാന്ത് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ സുചിത്ര തന്റെ ആഗ്രഹത്തില്‍ നിന്നും പിന്മാറിയിരുന്നില്ല. ഈ ആഗ്രഹ സാഫല്യത്തിനാകാം പാലക്കാടേക്ക് പ്രശാന്തിനൊപ്പം പോയത് എന്നാണ് പൊലീസ് അനുമാനം കൊല്ലത്തെ സ്ഥാപനത്തില്‍ നിന്ന് 17 നാണ് യുവാവിനടുത്തേക്ക് സുചിത്ര എത്തിയത്.

പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്നു സമ്മതിക്കുകയായിരുന്നു. മാര്‍ച്ച് 17 നാണ് ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് 4ന് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നും ഇറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് 5 ദിവസത്തെ അവധി വേണമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്.

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പാണ് കൊല്ലത്ത് നിന്ന് സുചിത്രയെ കാണാതായത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തില്‍ മാര്‍ച്ച് 22ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊട്ടിയം പൊലീസിന് ആദ്യം നല്‍കിയ പരാതിയില്‍ അന്വേഷണ പുരോഗതിയുണ്ടാകാതിരുന്നതോടെയാണ് ബന്ധുക്കള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. ഉടന്‍ തന്നെ കമ്മീഷ്ണര്‍ പ്രത്യേക അന്വേഷണ ടീമിന് രൂപം നല്‍കി.

അഡീഷണല്‍ കമ്മീഷണര്‍ ജോസി ചെറിയാന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി ഗോപകുമാര്‍, സൈബര്‍സൈല്‍ എസ്ഐ വി.അനില്‍ കുമാര്‍, കൊട്ടിയം എസ്ഐ അമല്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെ പൊലീസ് ചോദ്യം ചെയ്തത്.

തൃശൂരില്‍ വച്ച് തന്നോട് വാക്കു തര്‍ക്കമുണ്ടായി പോയി എന്നായിരുന്നു ആദ്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പാലക്കാട് മണലിയിലെ ടവര്‍ ലൊക്കേഷനില്‍ നിന്നാണ് സുചിത്ര മാതാവിനെ ഫോണില്‍ ബന്ധപ്പെട്ടത് എന്ന് മനസ്സിലായി. ഇതോടെ പ്രശാന്ത് എന്തോ ഒളിക്കുന്നു എന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യമായി. പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് പറയുന്നത്. അറസ്റ്റിലായ പ്രതിയെ കഴിഞ്ഞ പുലര്‍ച്ചെ ഒരു മണിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രശാന്തിന്റെ ഭാര്യ അഡ്വക്കേറ്റാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …